ബി.ജെ.പി തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന് പറഞ്ഞിട്ടില്ല : കരുണാകരന്‍
കൊച്ചി: ബി.ജെ.പി തൊട്ടുകൂടാത്ത പാര്‍ട്ടിയല്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് സീനിയര്‍ നേതാവ് കെ. കരുണാകരന്‍. ശനിയാഴ്ച്ച രാവിലെ കൊച്ചിയിലെ പനമ്പിള്ളി നഗറിലെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കരുണാകരന്‍ ഇങ്ങനെ പറഞ്ഞത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലെ പരാമര്‍ശം പലരും വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ ആരുടെ വോട്ടും നിഷിദ്ധമല്ല. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ലൈനാണിത്. തെരെഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കും. ഇതാണ് എന്റെയും ശൈലി - അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് നേതൃമാറ്റത്തിനുള്ള സമയം ഇപ്പോഴല്ല. തെരഞ്ഞെടുപ്പ് വരുമ്പോഴാണ് അതിനെക്കുറിച്ച് ചിന്തിക്കുക. ഇതൊരു പുതിയ കാര്യമല്ല. പുതിയ ഘടകകക്ഷികള്‍ വരും. അപ്പോള്‍ സാഹചര്യം മാറും. നേതൃത്വവും മാറേണ്ടതായി വരും - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications