Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന്റെ ഇടതു മുന്നണി പ്രവേശനം അടഞ്ഞ അധ്യായമല്ല: നായനാര്‍

തിരുവനന്തപുരം: ലീഗിന്റെ ഇടതുമുന്നണി പ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍.

ശനിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ച ഇ.എം.എസിന്റെ കാലത്ത് തന്നെ ആരംഭിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി കൂട്ട്കെട്ടുണ്ടാക്കുമെന്ന കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് കെ. കരുണാകരന്റെ പ്രസ്താവനയെക്കുറിച്ച് എ.കെ ആന്റണി പ്രതികരിക്കാത്തതില്‍ നായനാര്‍ അത്ഭുതം രേഖപ്പെടുത്തി. ബി. ജെ. പിയുമായി ഗാന്ധി വധത്തെ സംബന്ധിച്ച് മാത്രമേ കരുണാകരന് അലോഹ്യമുള്ളൂവെന്നും ബാബ്റി മസ്ജിദ് തകര്‍ത്തതിലും ബോംബെയില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതിലും മറ്റും എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാവസായിക വികസനത്തിന്റെ കാര്യത്തില്‍ തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് നായനാര്‍ സമ്മതി ച്ചു. എന്നാല്‍ അതിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളാണ്. വൈദ്യുതി മേഖലയിലെ അപര്യാപ്തതയാണ് കേരളത്തില്‍ വ്യാവസായിക വികസനം നടക്കാത്തതിന്റെ ഒരു കാരണം. എന്നാല്‍ വൈദ്യുത ഉല്പാദനത്തില്‍ തന്റെ സര്‍ക്കാര്‍ ഗണ്യമായ നേട്ടങ്ങളുണ്ടാക്കി .

മുല്ലപെരിയാര്‍ പ്രശ്നത്തി ല്‍ 22-ാം തീയതി ഡല്‍ഹി യില്‍ വച്ച് വീണ്ടും യോഗം ചേരുന്നുണ്ടെന്ന് നായനാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+