ആര്‍.എസ്.പി(ബി)---- യു.ഡി.എഫ് ചര്‍ച്ച 22ന്
തിരു: ആര്‍.എസ്.പി-ബി മെയ് 22ന് യു.ഡി.എഫുമായി ചര്‍ച്ച നടത്തും. യു.ഡി.എഫില്‍ ഔദ്യോഗികമായി പ്രവേശിക്കുന്നതിന്റെ മുന്നോടിയായാണ് ഈ ചര്‍ച്ച.
ആര്‍.എസ്.പി-ബി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എ.വി. താമരാക്ഷന്‍ പത്രലേഖകരെ അറിയിച്ചതാണിത്. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ആര്‍.എസ്.പി-ബി സംസ്ഥാന സെക്രട്ടറിയേറ്റിനെ സംസ്ഥാന കമ്മിറ്റി നിയോഗിച്ചു. ചര്‍ച്ചകളില്‍ യു.ഡി.എഫിനെ പ്രതിനിധീകരിക്കുന്നത് യു.ഡി.എഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണനായിരിക്കും.
മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും ആവശ്യപ്പെട്ടതുപോലെ എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താമരാക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications