വാര്‍ഡ് വിഭജന തര്‍ക്കം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് സ്തംഭനാവസ്ഥയില്‍
തിരുവനനതപുരം: വാര്‍ഡ് വിഭജനത്തിലെ തര്‍ക്കം മൂലം സംസ്ഥാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍. വാര്‍ഡ് വിഭജനത്തെക്കുറിച്ച് നിലനില്‍ക്കുന്ന ഹൈക്കോടതി സ്റേ നീക്കാതെ വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ കഴിയാത്തതുകൊണ്ടാണിത്. അതുകൊണ്ട് 20ന് സമ്പൂര്‍ണ്ണ കരട് പ്രസിദ്ധീകരിക്കാന്‍ തെരെഞ്ഞടുപ്പ് കമ്മീഷന് കഴിയാതെ വരും.
ഇന്നലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഡ് വിഭജനം പൂര്‍ത്തിയായെങ്കിലും ചിലയിടങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത് തെരെഞ്ഞടുപ്പ് പ്രക്രീയയെ തന്നെ ബാധിക്കും. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാതെ വന്നാല്‍ ആ പഞ്ചായത്തുള്‍പ്പെടുന്ന ബ്ലോക്ക് -ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെയും വിഭജനം മുടങ്ങുമെന്നതിലാണ്. ഈ മാസം 20 നകം സ്റേ നീക്കിയി ല്ലെങ്കില്‍ തുടര്‍നടപടികള്‍ വൈകുകയും അത് സെപ്റ്റംബറി ല്‍ നടത്താനിരുന്ന പഞ്ചായത്ത് രെരെഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും. സെന്‍സസിന്റെ ഭാഗമായി വീടുകളുടെ നമ്പര്‍ മാറ്റുന്നതിനാല്‍ നിയമസഭാ തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടിക ഉപയോഗിക്കാനാവില്ലെന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനെ ബാധി ക്കും.












Click it and Unblock the Notifications