Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലികള്‍ ആക്രമണം ശക്തിപ്പെടുത്തി; ജാഫ്നാ നിവാസികള്‍ പലായനം തുടങ്ങി

ദില്ലി: ജാഫ്ന പിടിക്കാനുള്ള അവസാനഘട്ട ആക്രമണം തമിഴ് പുലികള്‍ നടത്തികൊണ്ടിരിക്കെ ജാഫ്നാ നിവാസികള്‍ നഗരം വിട്ട് പലായനം ചെയ്യാന്‍ തുടങ്ങി. ശനിയാഴ്ച്ച പുലര്‍ച്ചെ അതിശക്തമായ ആക്രമണമാണ് തമിഴ് സൈന്യത്തിനു നേരെ പുലികള്‍ നടത്തിയത്.

പുലികളുടെ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും 38 പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ വക്താവ് ആര്യ രൂപസിങ്കെ പറഞ്ഞു.

തീരദേശപ്രദേശത്ത് സുരക്ഷിതമായി നിലയുറപ്പിച്ചുകൊണ്ട് ആക്രമണം തുടരാനൊരുങ്ങുകയാണ് പുലികളെന്ന് എല്‍.ടി.ടി.ഇയുടെ വെബ്സൈറ്റിലെ പ്രസ്താവനയില്‍ പറഞ്ഞു.

സൈനികര്‍ നടത്തിയ തിരിച്ചടിയില്‍ സൈന്യം പിന്‍വലിഞ്ഞെന്നും ഏഴ് കലാപകാരികളെ സൈന്യം കൊന്നുവെന്നും ആര്യ രൂപസിങ്കെ അവകാശപ്പെട്ടു. ജാഫ്നയിലെ ജനങ്ങളുടെ ജീവിതം സാധാരണഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നൂറുകണക്കിന് സിവിലിയന്‍മാര്‍ തങ്ങളുടെ വീട്ടുസാധനങ്ങളുമായി നഗരം വിട്ടുപോകുകയാണെന്ന് ഒരു രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു. ജാഫ്നക്ക് ഒമ്പതു മൈല്‍ അകലെയുള്ള പടിഞ്ഞാറന്‍ വാലികമം എന്ന സ്ഥലത്തേക്കാണ് ഇവര്‍ നീങ്ങുന്നത്.

അയ്യായിരത്തോളം കലാപകാരികളെ പ്രതിരോധിക്കാന്‍ 40,000 സൈനികരാണ് ജാഫ്നയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+