Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ ലാറാ ദത്തക്ക് ലോകസുന്ദരി കിരീടം

സൈപ്രസ്: ശനിയാഴ്ച നടന്ന നാല്‍പ്പത്തി ഒമ്പതാമത് മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യന്‍ സുന്ദരി ലാറാ ദത്ത (21) കിരീടം നേടി. വെനൂസുവെലയുടെ ക്ലോഡിയ മൊറീന (22) രണ്ടാം സ്ഥാനവും സ്പെയ്നിന്റെ ഹെലന്‍ ലിന്‍ഡെസ് (18) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കമ്മ്യൂണിക്കേഷനില്‍ മാസ്റര്‍ ബിരുദമുള്ള ലാറ മറ്റ് 78 സുന്ദരികളെ പിന്നിലാക്കിയാണ് കിരീടം ചൂടിയത്. മൂന്നാഴ്ചയായി ഈ മെഡിറ്ററേനിയന്‍ ദ്വീപില്‍ മത്സരം നടന്നു വരികയായിരുന്നു. സ്നേഹ ദ്വീപായാണ് സൈപ്രസ് വാസികള്‍ തങ്ങളുടെ നാടിനെ വിശേഷിപ്പിക്കുന്നത്. ഗ്രീക്ക് പുരാണമനുസരിച്ച് സൗന്ദര്യദേവത അഫ്രോഡൈറ്റ് ജനിച്ചത് ഇവിടെയാണ്.

ആദ്യം മുതല്‍ക്കേ ജഡ്ജിമാരില്‍ മതിപ്പുണ്ടാക്കാന്‍ ലാറയ്ക്കു കഴിഞ്ഞിരുന്നു. നേരത്തെ നീന്തല്‍വേഷത്തില്‍ പത്തില്‍ 9.44 പോയിന്റ് നേടി ലാറ വിജയിച്ചിരുന്നു. സായാഹ്നകുപ്പായ മത്സരത്തില്‍ പത്തില്‍ 9.40 പോയിന്റോടെ നാലാമതായി.

സൈപ്രസിലെ പള്ളി സൗന്ദര്യ മത്സരത്തെ എതിര്‍ത്തിരുന്നു. സൗന്ദര്യ മത്സരം ക്രിസ്തു മതത്തിന് എതിരാണെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. വെള്ളിയാഴ്ച രാത്രി അന്‍പത് അറുപത് വയസ്സ് പ്രായം വരുന്ന ഏകദേശം നൂറ് സ്ത്രീകള്‍ ഉറക്കമിളച്ചിരുന്നു പ്രതിഷേധം നടത്തി. മത്സരം നടന്ന എലിഫ്തേറിയ സ്റേഡിയത്തിനടുത്തുള്ള കുന്നിന്‍ മുകളിലെ പള്ളിയിലായിരുന്നു പ്രതിഷേധം.

തനിക്ക് കിരീടം ചൂടാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് ലാറ മത്സരത്തിന് മുന്‍പ് പറഞ്ഞിരുന്നു. അത് രാജ്യത്തിന് അഭിമാനകരമാണ് എന്ന് അസോസിയേറ്റഡ് പ്രസ്സിനോട് ലാറ വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച പൈലറ്റാണ് ലാറയുടെ അച്ഛന്‍. ഒരു ഡോക്കുമെന്ററി ഫിലിം ഡയറക്ടറാവണം എന്നാണ് ലാറയുടെ ആഗ്രഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+