ഇറ്റാലിയന്‍ കമ്പനി കിന്‍ഫ്രയില്‍ കയറുത്പന്ന യൂണിറ്റ് തുടങ്ങുന്നു
തിരുവനന്തപുരം: ഇറ്റലിലിയെ ഗിയാകോമിനി ആന്റ് ഗാംബറോവ ഗ്രൂപ്പിന്റെ ഭാഗമായ ടെക്സ്മ കൊച്ചിയിലെ കിന്‍ഫ്രാ പാര്‍ക്കില്‍ കയര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റ് തുടങ്ങുന്നു. പൂര്‍ണമായും കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടാണ് ഈ യൂണിറ്റ് തുടങ്ങുന്നത്.
കേരളത്തില്‍ നിന്നും യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഈ ഗ്രൂപ്പാണ്. കേരളഫിബ്രെറ്റിക്സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഗ്രൂപ്പ് കയര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
ആദ്യഘട്ടത്തില്‍ മൂന്നര കോടിയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനായി നിക്ഷേപിക്കുക.
2000 ഡിസംബറോടെ ടെക്സ്മയുടെ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് കേരള ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ (കിന്‍ഫ്ര) പത്രകുറിപ്പില്‍ പറഞ്ഞു. ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരായ ഇമ്മാനുവല്‍ റൊമാന്റോയും ഇഗിഡിയോ ഗിയാകോമിനിയും ഇന്റസ്ട്രിയല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹന്‍ദാസുമായും കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ ജി.സി.ഗോപാലയുമായും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications