പണപ്പെരുപ്പ നിരക്ക് കുറഞ്ഞു
ദില്ലി: പണപ്പെരുപ്പ നിരക്ക് ഏപ്രില്‍ 29 ന് 0.16 ശതമാനം കുറഞ്ഞ് 5.94 ശതമാനത്തില്‍ എത്തി. വിമാന ഇന്ധന വിലയില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് പണപ്പെരുപ്പ നിരക്കിനെ ബാധിച്ചില്ലെന്ന് വേണം കരുതാന്‍. കഴിഞ്ഞ നാല് ആഴ്ചകളിലും നിരക്ക് വര്‍ദ്ധിച്ചു വരുകയായിരുന്നു. ഇതിന് വിപരീതമായാണ് ഈ കുറവ്.
ഇതിന്റെ മുന്‍പത്തെ ആഴ്ചയില്‍ കഴിഞ്ഞ 71 ആഴ്ചകളിലെ ഏറ്റവും കൂടിയ നിരക്കായ 6.10 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ ആഴ്ച (30 ഏപ്രില്‍ 1999) 3.55 ശതമാനമായിരുന്നു നിരക്ക്. തേയില, പരുത്തി, കാലിത്തീറ്റ, വിമാന ഇന്ധനം, വെളിച്ചെണ്ണ, സണ്‍ഫ്സവര്‍ എണ്ണ മുതലായവയുടെ വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടും പണപ്പെരുപ്പ നിരക്ക് കുറഞ്ഞു.












Click it and Unblock the Notifications