കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ തിരിച്ചുവരാത്തത് കേരളത്തിലെ കമ്പനികളെ ബുദ്ധിമുട്ടിലാക്കുന്നു

  • By Staff
Google Oneindia Malayalam News

തിരു: വിദേശത്ത് പരിശീലനത്തിനയക്കുന്ന സോഫ്റ്റ്വെയര്‍ സാങ്കേതിക വിദഗ്ദര്‍ തിരിച്ചുവരാത്തത് ടെക്നോപാര്‍ക്കിലെ പല കമ്പനികളുടെയും പ്രവര്‍ത്തനത്തെ ബുദ്ധിമുട്ടിലാക്കുന്നു.

ഉയര്‍ന്ന സാങ്കേതിക വിദ്യകളില്‍ ഹ്രസ്വകാല പരിശീലനത്തിനായി വിദേശത്തേക്ക് അയക്കുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് തിരിച്ചുവരാതിരിക്കുന്നത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായി സോഫ്റ്റ്വെയര്‍ കമ്പനികള്‍ പറയുന്നു. പരിശീലനത്തിനയക്കുന്നതിനുള്ള ഫീസ്, അവിടത്തെ താമസത്തിനുള്ള ചെലവ് തുടങ്ങിയവ വഹിച്ചാണ് ഇവരെ വിദേശത്ത് അയക്കുന്നത് . ഇവരില്‍ നിന്നും രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ബോണ്ട് വാങ്ങിയിട്ടുണ്ട്.

ജര്‍മ്മനിയില്‍ തങ്ങളുടെ മാതൃസ്ഥാപനത്തില്‍ പരിശീലനത്തിനയച്ച എഞ്ചിനീയര്‍മാരില്‍ മൂന്നു പേര്‍ മടങ്ങി വന്നില്ലെന്ന് ടെക്നോപാര്‍ക്കിലെ ഒരു സ്ഥാപനത്തിന്റെ മേധാവി പറഞ്ഞു.

സാമ്പത്തിക നഷ്ടത്തിനു പുറമേ ഇതുമൂലം പദ്ധതികള്‍ താമസിക്കുകയും അതുവഴി ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നതായും അവര്‍ പരാതിപ്പെടുന്നു. വിദേശത്ത് പരിശീലനത്തിനയക്കുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ മടങ്ങി വരാത്ത പ്രവണത തടയാന്‍ മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് ഇപ്പോള്‍ ടെക്നോപാര്‍ക്കിലെ കമ്പനികള്‍. ചില കമ്പനികള്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരില്‍ നിന്നും രണ്ട് ലക്ഷം രൂപവരെ ഈട് വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X