എല്‍.ടി.ടി.ഇയുടെ നിരോധനം രണ്ടു വര്‍ഷത്തേക്കു നീട്ടി
നാസിക്: ഇന്ത്യയിലെ എല്‍.ടി.ടി.ഇയുടെ നിരോധനം രണ്ടു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പറഞ്ഞു.
എല്‍.ടി.ടിയുടെ നിരോധനം ഞായറാഴ്ച്ച അവസാനിക്കുകയാണ്. രണ്ടു വര്‍ഷത്തേക്കു കൂടി നിരോധനം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു- അദ്വാനി പറഞ്ഞു.
തമിഴ് ഈഴം എന്ന എല്‍.ടി.ടി.ഇയുടെ സങ്കല്പം ഇന്ത്യക്കും ഭീഷണിയാകുമെന്നതിനാലാണ് എല്‍.ടി.ടി.ഇയുടെ നിരോധനം തുടരുന്നതെന്ന് അദ്വാനി വ്യക്തമാക്കി.
ശ്രീലങ്കയിലെ ജാഫ്നയില്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ കടുത്ത യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ എല്‍.ടി.ടി.ഇയുടെ നിരോധനം തുടരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഏറെ ശ്രദ്ധേയമാണ്.












Click it and Unblock the Notifications