കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നുഴഞ്ഞു കയറ്റ ഭീഷിണി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒരുമിച്ച് നേരിടും

  • By Staff
Google Oneindia Malayalam News

ഷില്ലോങ് : അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള നുഴഞ്ഞു കയറ്റം, സാമ്പത്തിക പിന്നോക്കാവസ്ഥ എന്നീ പ്രശ്നങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടാന്‍ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു. ഇതു പോലുള്ള യോഗങ്ങള്‍ ഇനി ഇടയ്ക്കിടെ കൂടുമെന്നും ഭീകരപ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുമെന്നും മേഘാലയ മുഖ്യ മന്ത്രി ഇ കെ മാവ്ലോങ് പറഞ്ഞു.

അരുണാച്ചല്‍ പ്രദേശും മിസോറാമും ഒഴിച്ച് ബാക്കി അഞ്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും നുഴഞ്ഞു കയറ്റ ഭീഷിണി നേരിടുന്നുണ്ട്. ഭീകരരുടെ ഭീഷിണി മൂലം നിക്ഷേപകര്‍ ഈ സംസ്ഥാനങ്ങളിലേക്ക് അടുക്കുന്നുമില്ല. അതു കൊണ്ട് സാമ്പത്തിക രംഗവും അവതാളത്തിലാണ്.

കേന്ദ്ര സര്‍ക്കാരിനു മേല്‍ ഏഴു സംസ്ഥാനങ്ങളും ഒരുമിച്ച് സമ്മര്‍ദ്ദം ചെലുത്തിയാലേ ഈ പ്രദേശത്തെ സാമ്പത്തിക വികസനം സാദ്ധ്യമാകൂ എന്ന് നാഗാലാന്റ് മുഖ്യമന്ത്രി എസ് സി ജാമീര്‍ പറഞ്ഞു. ഇത് ആദ്യമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളൊന്നും ഇല്ലാതെ ഈ സംസ്ഥാനങ്ങള്‍ യോഗം ചേരുന്നത്. ഈ പ്രദേശത്തിന് പൊതുവായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇങ്ങനെയൊരു യോഗം വിളിച്ചു ചേര്‍ക്കാന്‍ മുന്‍കൈയ്യെടുത്തത് ആസാം മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മൊഹന്തയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X