കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള ബില്ലുകള്‍ക്ക് മന്ത്രിസഭാ അനുമതി

  • By Staff
Google Oneindia Malayalam News

ദില്ലി: മൂന്ന് പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള ബില്ലുകള്‍ക്ക് കേന്ദ്ര മന്ത്രിസഭ ശനിയാഴ്ച അനുമതി നല്‍കി. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത്.

പുതിയ ബില്ലുകള്‍ മേയ് 17 ന് പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്ന് മന്ത്രിസഭാ തീരുമാനം അറിയിച്ചു കൊണ്ട് പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രമോദ് മഹാജന്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് പുനക്രമീകരണ ബില്ല്, മദ്ധ്യപ്രദേശ് പുനക്രമീകരണ ബില്ല്, ബീഹാര്‍ പുനക്രമീകരണ ബില്ല് എന്നിവയാണ് ബില്ലുകള്‍. ഇവ യഥാക്രമം ഉത്തരാഞ്ചല്‍, ചറ്റിസ്ഗഹ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ വേണ്ടിയാണ്.

ബില്ലുകളുടെ വിശദാംശങ്ങള്‍ തിങ്കളാഴ്ച സഭയില്‍ വെളിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുടെ ചില നിര്‍ദേശങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്നും പ്രമോദ് മഹാജന്‍ അറിയിച്ചു. എന്നാല്‍ ബീഹാര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച 59 നിര്‍ദ്ദേശങ്ങളില്‍ മിക്കവയും തള്ളിക്കളഞ്ഞു എന്ന് ഉന്നത കേന്ദ്രങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X