ആര്‍.എസ്.പി(ബി)യുടെ പേര് മാറ്റുന്നു
തിരുവനന്തപുരം: ആര്‍.എസ്.പി(ബി)യുടെ പേര് മാറ്റാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ആര്‍.എസ്.പി(ബേബി ജോണ്‍) എന്ന പേര് ആര്‍.എസ്.പി(ബോള്‍ഷെവിക് ) എന്നാക്കും.
പാര്‍ട്ടിയുടെ പേര് നേതാവിന്റെ പേരോടു കൂടിയായാല്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കില്ലെന്നതു കൊണ്ടാണ് ഈ പേരുമാറ്റമെന്ന് ആര്‍.എസ്.പ്ി ആക്ടിങ് സെക്രട്ടറി എ.വി.താമരാക്ഷന്‍ പറഞ്ഞു.
ശനിയാഴ്ച്ച കൂടിയ ആര്‍.എസ്.പി(ബി) സംസ്ഥാന കമ്മിറ്റി യോഗം യു.ഡി.എഫില്‍ ചേരാന്‍ തീരുമാനിച്ചു. മെയ് 21ന് യു.ഡി.എഫില്‍ ചേരുന്നതിനെ കുറിച്ച് മുന്നണി കണ്‍വീനര്‍ ശങ്കരനാരായണനുമായി ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ആര്‍.എസ്.പി-ബി സംസ്ഥാന സെക്രട്ടറിയേറ്റിനെ സംസ്ഥാന കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്.
യാതൊരു ഉപാധിയുമില്ലാാതെയുമായിരിക്കും ആര്‍.എസ്.പി യു.ഡി.എഫില്‍ ചേരുകയെന്ന് താമരാക്ഷന്‍ പറഞ്ഞു.
കേരളത്തിലെ ചാരായ നിരോധനം പിന്‍വലിക്കണമെന്ന് താമരാക്ഷന്‍ ആവശ്യപ്പെട്ടു. മദ്യം നിരോധിക്കുന്നതിനോ വില ഉയര്‍ത്തുന്നതിനോ പകരം ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് താമരാക്ഷന്‍ പറഞ്ഞു. മദ്യവര്‍ജനം സാധിക്കണമെങ്കില്‍ അതിനായി ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നും താമരാക്ഷന്‍ പറഞ്ഞു.












Click it and Unblock the Notifications