പിന്നോക്കക്കാരനെ മുഖ്യമന്ത്രിയാക്കണമെന്ന് എസ്.എന്‍.ഡി.പി
തിരുവനന്തപുരം: കേരളത്തില്‍ ഒരു പിന്നോക്കകാരനെ മുഖ്യമന്ത്രിയാക്കാന്‍ എസ്.എന്‍.ഡി.പി ശ്രമിക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവിച്ചു.
പാലക്കാട് എസ്.എന്‍.ഡി.പി കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം പറഞ്ഞത്. യോഗത്തിന്റെ മുന്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച നടേശന്‍ അവര്‍ എം.എല്‍.എയും മന്ത്രിയുമാവാന്‍ വേണ്ടി സമുദായത്തെ ഏണിപ്പടിയാക്കുകയായിരുന്നുവെന്ന് ആരോപിച്ചു.
ഗുരുപ്രതിമകള്‍ തകര്‍ത്തവരെയും യോഗത്തിന്‍െറ ഹെഡ് ഓഫീസ് തകര്‍ത്തവരെയും കണ്ടു പിടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ നടേശന്‍ ഗുരുദേവ മന്ദിരങ്ങള്‍ തകര്‍ക്കുകയും എസ്.എന്‍ കോളേജ് പ്രശ്നത്തില്‍ ശ്രീനാരായണീയരെ പീഡിപ്പിക്കുകയും ചെയ്തവരെ വെറുതേ വിടില്ലെന്നും പറഞ്ഞു.
ബി.ജെ.പിയോട് മിണ്ടാന്‍ പാടില്ലയെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ തനിക്കങ്ങനെ അഭിപ്രായമില്ല. നടേശന്‍ പറഞ്ഞു.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിക്കഠന്‍ ചീഫ് സെക്രട്ടറി മോഹന്‍ കുമാറിനെയും മന്ത്രി ഇ. ചന്ദ്രന്ദശേഖരന്‍ നായരെയും ചുമതലപ്പെടുത്തിയതിനെ കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി. രണ്ടുപേരുടെയും നിലപാടുകള്‍ പിന്നോക്ക താല്‍പ്പര്യങ്ങള്‍ക്കെതിരാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് യോഗം കൗണ്‍സില്‍ വിലയിരുത്തിയത്.
മെയ് 21ന് യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗവും 28-ന് എസ്.എന്‍.ഡി.പി ഡയറക്ര്‍ ബോര്‍ഡ് യോഗവും കൊല്ലം എസ്.എന്‍ വനിതാ കോളേജില്‍ നടക്കും.












Click it and Unblock the Notifications