മുന്‍ ജപ്പാന്‍ പ്രധാന മന്ത്രി ഒബൂച്ചി അന്തരിച്ചു
ടോക്യോ: മുന്‍ ജപ്പാന്‍ പ്രധാന മന്ത്രി കീസോ ഒബൂച്ചി (62) ഞായറാഴ്ച അന്തരിച്ചു. ക്യോഡോ ന്യൂസ് ഏജന്‍സിയും സര്‍ക്കാര്‍ വക ജപ്പാന്‍ ബ്രോഡ്കാസ്റിങ് കോര്‍പ്പറേഷനും അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഒരു മാസമായി ഒബൂച്ചിയെ അബോധാവസ്ഥയില്‍ ടോക്യോയിലെ ജുണ്‍ടെന്‍റ്റോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ജാപ്പനീസ് പ്രാദേശിക സമയം വൈകുന്നേരം 4.07 നാണ് അന്ത്യമുണ്ടായത് എന്ന് ഒബൂച്ചിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. ശനിയാഴ്ച ഒബൂച്ചിയുടെ രക്തസമ്മര്‍ദ്ദം വളരെയധികം താഴുകയും മരുന്നിന് പ്രതികരിക്കാതെ വരുകയും ചെയ്തു എന്ന് വന്‍ പ്രചാരമുള്ള അ സാഹി ദിനപത്രം എഴുതി.












Click it and Unblock the Notifications