ബോംബൈ ഓഹരി സൂചിക 104 പോയിന്റ് കൂടി
മുംബൈ: ബോംബൈ ഓഹരി സൂചിക തിങ്കളാഴ്ച 4212. 53 ല്‍ അവസാനിച്ചു. ഇത് വെള്ളിയാഴ്ചത്തേതിലും 104.39 പോയിന്റ് (2. 61 ശതമാനം) കൂടുതലാണ്. വെള്ളിയാഴ്ച 4107.14 ലാണ് അവസാനിച്ചത്. കഴിഞ്ഞ ഒരാഴ്ചത്തെ വിലയിടിവിന് വിപരീതമായാണ് ഇത്.
തിങ്കളഴ്ച നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1297.85 ലാണ് അവസാനിച്ചത്. ഇത് വ്യാഴാഴ്ചത്തേതിലും 15.05 പോയിന്റ് (1.17 ശതമാനം) കൂടുതലാണ്. വെള്ളിയാഴ്ച 1282.80 ലായിരുന്നു അവസാനിച്ചത്.
തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ വിലകള്‍ കുത്തനെ താഴുകയാണ് ഉണ്ടായത്. ഹൃസ്വകാല നിക്ഷേപകര്‍ ഓഹരികള്‍ വന്‍ തോതില്‍ വിറ്റഴിച്ചതാണ് കാരണം. വിദേശ ഫണ്ടുകള്‍ അവരുടെ സാന്നിദ്ധ്യം കുറയ്ക്കുമോ എന്ന ഭീതിയും വിലയിടിവിന് കാരണമായി. എന്നാല്‍ വിപണി അവസാനിച്ചപ്പോഴേക്കും ഒരു വന്‍ തിരിച്ചു വരവ് നടത്തിയിരുന്നു.












Click it and Unblock the Notifications