പഞ്ചാബ് ഭീകരരെ സര്‍ക്കാര്‍ മോചിപ്പിച്ചേക്കും
നാസിക് : പഞ്ചാബ് ഭീകരരെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍ കെ അദ്വാനി പറഞ്ഞു. കശ്മീരിലെ ഓള്‍ പാര്‍ട്ടി ഹുരിയത്ത് കോണ്‍ഫ്രന്‍സ് നേതാക്കളെ ജയിലില്‍ നിന്ന് മോചിപ്പിച്ചതിന്റെ പിന്നാലെയാണ് ഈ നീക്കം.
ദേശീയ സുരക്ഷാ നിയമവും ടാഡായും അനുസരിച്ച് പഞ്ചാബില്‍ തടവിലാക്കിയവരുടെ ഒരു പട്ടിക തയ്യാറാക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്വാനി പറഞ്ഞു. ഹുരിയത്ത് നേതാക്കളെ മോചിപ്പിക്കാമെങ്കില്‍ എന്തു കൊണ്ട് ഇവരെ മോചിപ്പിച്ചു കൂടാ എന്ന് കേന്ദ്ര മന്ത്രി ചോദിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ സംസ്ഥാന തല യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്വാനി. ഒരോരുത്തരുടേയും കേസ് പഠിച്ച ശേഷമായിരിക്കും മോചിപ്പിക്കുന്നത് എന്ന് അദ്വാനി അറിയിച്ചു.












Click it and Unblock the Notifications