മലയാളം ചാനല്‍: വാര്‍ത്താ സംപ്രേഷണം കൊച്ചിയില്‍ നിന്ന്
കൊച്ചി: സി.പി.എം നിയന്ത്രണത്തില്‍ ചിങ്ങം ഒന്നിന് ആരംഭിക്കുന്ന ചാനലിന്റെ വാര്‍ത്താസംപ്രേഷണം കൊച്ചിയില്‍ നിന്നായിരിക്കും. ദിവസം ആറു തവണ വാര്‍ത്താസംപ്രേഷണം ചെയ്യാനാണ് പദ്ധതി.
വാര്‍ത്താവിതരണത്തിന് അപ്ലിങ്കിംഗ് സൗകര്യമൊരുക്കുന്നതിന് മലയാളം ചാനല്‍ എക്സിക്യൂവ്ര് ഡയറക്ടര്‍ സിദ്ധാര്‍ത്ഥമേനോന്‍, കെ. കൃഷ്ണകുമാര്‍ എന്നിവര്‍ കൊച്ചിയിലെ വി.എസ്.എന്‍.എല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. വാര്‍ത്താവിഭാഗം കൈകാര്യം ചെയ്യുന്നതിനായി കാക്കനാട്ടെ രാജ്യാന്തര ഗേറ്റ്വേയുടെ ഒരു നില മുഴുവനായി എടുക്കാനും പദ്ധതിയുണ്ട്.
കരാര്‍ നടപ്പിലായാല്‍ വാര്‍ത്താസംപ്രേഷണത്തിന്റെ അപ്ലിങ്കിംഗിനായി മാത്രം ദിവസേന വി.എസ്.എന്‍.എല്ലിന് രണ്ട് ലക്ഷം രൂപ നല്‍കേണ്ടി വരും. വാര്‍ത്താസമയം ഇരുപത് മിനിട്ടാണ്. കൊച്ചിയിലെ ഒരു സ്വകാര്യ സ്റുഡിയോയും വാടകയ്ക്കെടുത്തിട്ടുണ്ട്.












Click it and Unblock the Notifications