ന്യൂനപക്ഷ വിരുദ്ധ അജണ്ടയില്ലെന്ന് ഫെര്‍ണാണ്ടസ്
കൊച്ചി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ദേശീയ ജനാധിപത്യ സഖ്യത്തിന് രഹസ്യ അജണ്ടയൊന്നും ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഞായറാഴ്ച പറഞ്ഞു. കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റിന്റെ (കെ സി വൈ എം) രജതജൂബിലിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ യുവാക്കള്‍ നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കെ സി വൈ എം പോലുള്ള സംഘടനകള്‍ മുന്നോട്ട് വരണമെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നേരത്തെ ഒരു യുവജന റാലി സംഘടിപ്പിച്ചിരുന്നു. വാരാപ്പുഴ ആര്‍ച്ച് ബിഷപ്പും കേരള കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ ഡാനിയല്‍ അച്ചാരുപറമ്പിലും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications