Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സമരം, രോഗികള്‍ ബുദ്ധിമുട്ടുന്നു


തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കുള്ള ശമ്പളപരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കേരളാ മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ ആരംഭിച്ച നിസ്സഹകരണ സമരം രോഗികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടിലാണ്്.

അതേ സമയം, മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ശമ്പളപരിഷ്കരണം അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വരുന്ന സാഹചര്യത്തില്‍ അധ്യാപകസംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആരോഗ്യമന്ത്രി വിസി. കബീര്‍ അഭ്യര്‍ത്ഥിച്ചു.

പേവാര്‍ഡുകളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക പോലുള്ള നിലപാടുകളാണ് സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ സ്വീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികളുടെ അധ്യാപനവും ഇന്റേണല്‍ അസ്സസ്സ്മെന്റും സമരത്തിന്റെ ഭാഗമായി നിര്‍ത്തി വച്ചിരിക്കുകയാണ്. യൂണിവേഴ്സിറ്റി പരീക്ഷ, വി.ഐ.പി ഡ്യൂട്ടി, അസംബ്ളി ഡ്യൂട്ടി എന്നിവയുടെ ബഹിഷ്കരണവും സമരത്തിന്റെ ഭാഗമായി നടക്കുന്നു.

മെഡിക്കല്‍ അധ്യാപകര്‍ക്ക് അവസാനമായി ശമ്പള പരിഷ്കരണം നടന്നത് 1986-ലാണ്. ഏപ്രില്‍ 30-ന് ശമ്പള പരിഷ്കരണ ഉത്തരവ് പ്രഖ്യാപിക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തെങ്കിലും നടന്നില്ലെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+