ജനകീയ മരുന്ന് നയം വേണമെന്ന് ഫാര്‍മസി കൗണ്‍സില്‍
തിരുവനന്തപുരം: പൊതുജന ആരോഗ്യ പരിപാടികള്‍ വിജയിപ്പിക്കാന്‍ ഒരു ജനകീയ മരുന്ന് നയം രൂപീകരിക്കണം എന്ന് കേരള ഫാര്‍മസി കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ഈ കാര്യത്തില്‍ മുന്നോട്ട് വരണമെന്നും കൗണ്‍സിലിന്റെ ഞായറാഴ്ച ചേര്‍ന്ന ഒരു സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സിലിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന കൗണ്‍സില്‍ സംഘടിപ്പിച്ചതായിരുന്നു സെമിനാര്‍.
ഇങ്ങനെയൊരു നയം ആവശ്യ മരുന്നുകളുടെ ലഭ്യതയും ന്യായവിലയും ഉറപ്പ് വരുത്തുമെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അധികാരികള്‍ക്ക് പൊതുജന ആരോഗ്യ രംഗത്തിലുള്ള താല്‍പര്യക്കുറവാണ് മരുന്ന് വില കൂടാന്‍ കാരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ ദേശീയ പ്രസിഡന്റ് ഡോ വി സി വേലായുധന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications