ബോംബൈ ഓഹരി സൂചിക 17 പോയിന്റ് കൂടി
മുംബൈ: ബോംബൈ ഓഹരി സൂചിക ചൊവാഴ്ച 4230. 13 ല്‍ അവസാനിച്ചു. ഇത് തിങ്കളാഴ്ചത്തേതിലും 17. 60 പോയിന്റ് (0. 42 ശതമാനം) കൂടുതലാണ്. തിങ്കളാഴ്ച 4212. 53 ലാണ് അവസാനിച്ചത്. തിങ്കളാഴ്ച വിപണി നടത്തിയ തിരിച്ചു വരവ് ചൊവാഴ്ചയും തുടര്‍ന്നു.
ചൊവാഴ്ച നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1308. 55 ലാണ് അവസാനിച്ചത്. ഇത് വ്യാഴാഴ്ചത്തേതിലും 10. 70 പോയിന്റ് (0. 72 ശതമാനം) കൂടുതലാണ്. തിങ്കളാഴ്ച 1297.85 ലായിരുന്നു അവസാനിച്ചത്.
ചൊവാഴ്ച രാവിലെ ഏറ്റക്കുറിച്ചിലുകളോടെയാണ് വിപണി ആരംഭിച്ചത്. പ്രതീക്ഷച്ചതു പോലെ വിദേശ ഫണ്ടുകള്‍ ഓഹരികള്‍ രാവിലെ വിറ്റഴിച്ചില്ല എന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് സൂചിക തിങ്കളാഴ്ചത്തേതിലും 19.85 പോയിന്റ് കുറഞ്ഞ് 4192.68 ലായിരുന്നു.












Click it and Unblock the Notifications