കശ്മീരില്‍ തീവ്രവാദി പരിശീലന കേന്ദ്രം തകര്‍ത്തു
ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറിന് 40 കിലോ മീറ്റര്‍ പടിഞ്ഞാറുള്ള യുസ്മാര്‍ഗ്ഗിലെ കൊടും കാട്ടിലെ ഭീകരരുടെ ഒരു വന്‍ പരിശീലന കേന്ദ്രം ഇന്ത്യന്‍ പട്ടാളം തകര്‍ത്തു. ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളും കൊല്ലപ്പെട്ടു.
പട്ടാളത്തിന്റെ പത്ത് മണിക്കുര്‍ നീണ്ട ശ്രമങ്ങള്‍ക്ക് വായുസേനയുടെ സഹായവുമുണ്ടായിരുന്നു. പ്രാദേശിക തീവ്രവാദികള്‍ക്ക് ഇവിടെ വച്ചായിരുന്നു പരിശീലനം ലഭിച്ചിരുന്നത്. ഇതൊരു ഒളിത്താവളം മാത്രമാണെന്നാണ് ആദ്യം കരുതിയെങ്കിലും ഇവിടുന്ന് പിടിച്ചെടുത്ത സാധങ്ങള്‍ മറ്റൊന്നാണ് സൂചിപ്പിക്കുന്നത് എന്ന് രാഷ്ട്രീയ റൈഫിള്‍സിലെ ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
1994ല്‍ കശ്മീരിലെ അതിര്‍ത്ത് അപ്പുറത്ത് നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ തുരത്താന്‍ വേണ്ടി രൂപീകരിച്ചതാണ് ഇന്ത്യന്‍ സൈന്യത്തിലെ രാഷ്ട്രീയ റൈഫിള്‍സ് വിഭാഗം. പട്ടാളത്തില്‍ നിന്നു തന്നെ തിരഞ്ഞെടുത്ത് പരിശീലനം ലഭിച്ചവരാണ് ഇതിലെ അംഗങ്ങള്‍. ഇവര്‍ക്ക് കീഴടങ്ങിയ തീവ്രവാദികളുടെ സഹായവും ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications