Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ നിന്ന് അരലക്ഷത്തിലധികം കുടുംബങ്ങള്‍ മാറിത്താമസിച്ചു

ന്യൂദില്ലി: ജമ്മു കശ്മീരില്‍ നിന്ന് ഇതുവരെ 53,538 കുടുംബങ്ങള്‍ മാറിത്താമസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിദ്യാസാഗര്‍ റാവു ലോക്സഭയെ അറിയിച്ചു. മാറിത്താമസിച്ച കുടുംബങ്ങളില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും സിക്കുകാരും ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതില്‍ 31,490 കുടുംബങ്ങള്‍ ജമ്മുവിലും 19,338 കുടുംബങ്ങള്‍ ദില്ലിയിലും 2,710 കുടുംബങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലുമാണ് ഇപ്പോള്‍ ജീവിക്കുന്നത്. ജമ്മുവില്‍ താമസിക്കുന്നവരില്‍ 27,282 ഹിന്ദുക്കളും 2,303 മുസ്ലിങ്ങളും 1,830 സിക്കുകാരുമുണ്ട്.

മാര്‍ച്ച് 31 വരെ തമിഴ്നാട്ടിലും ഒറീസയിലുമുള്ള 129 അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 70,000ത്തോളം ശ്രീലങ്കന്‍ അഭയാര്‍ത്ഥിള്‍ താമസിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 30,000ത്തോളം വരും. വിവിധ സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം ടിബറ്റന്‍ അഭയാര്‍ത്ഥികളും താമസിക്കുന്നുണ്ട്. 98-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 12,255 ആണ്.

ടിബറ്റന്‍-ശ്രീലങ്കന്‍ അഭയാര്‍ത്ഥികളല്ലാത്തവര്‍ അംഗീകൃത പാസ്പോര്‍ട്ടുമായി വന്നതിനുശേഷമാണ് രാജ്യത്ത് താമസം തുടരാന്‍ അനമുമതി കൊടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+