പാര്‍ട്ടി ആദര്‍ശ പ്രചാരണമായിരുന്നു ചാനലിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് ബാലാനന്ദന്‍
കണ്ണൂര്‍: പാര്‍ട്ടി ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു മലയാളം ചാനല്‍ ആരംഭിക്കാനുള്ള ഒരു പ്രധാന ഉദ്ദേശ്യമെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. ദേശീയ പ്രസിഡണ്ടുമായ ഇ. ബാലാനന്ദന്‍ പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ആര്‍ക്കും ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും ചാനലിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള എന്‍.ജി.ഒ. യുണിയന്റെ 37-ാം സംസ്ഥാന സമ്മേളനത്തില്‍ ആഗോളവല്‍ക്കരണവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications