മനുഷ്യാവകാശ കമ്മീഷന് കൂടൂതല്‍ അധികാരം നല്‍കണമെന്ന് മുന്‍ ചീഫ് ജസ്റിസ്
തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മീഷന് കൂടൂതല്‍ അധികാരം നല്‍കണമെന്ന് ദില്ലി ഹൈക്കോടതി മുന്‍ ചീഫ് ജസ്റിസ് രാജീന്ദര്‍ സച്ചാര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ കമ്മീഷന് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേയുള്ളൂ. അതു മാറ്റി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനള്ള അധികാരം കമ്മീഷന് നല്‍കണം. കമ്മീഷന് കീഴില്‍ ഒരു അന്വേഷണ ഏജന്‍സിയെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെല്ലാം ഇന്ത്യയിലും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications