കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റ്യാടി പദ്ധതി പൂര്‍ത്തിയായില്ല; വൈദ്യുതിബോര്‍ഡിന് കോടികളുടെ നഷ്ടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കരാറുകാരനും വൈദ്യുതിബോര്‍ഡും തമ്മിലുള്ള തര്‍ക്കം മൂലം കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതി നീളുന്നു. ഇതുമൂലം കെ.എസ്.ഇ.ബി ക്ക് കോടികളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

കരാര്‍ കാലാവധി കഴിഞ്ഞിട്ടിപ്പോള്‍ അഞ്ചുവര്‍ഷത്തിലേറെയാകുന്നു. കരാര്‍ സമയത്തിനുശേഷവും പണി നടത്തേണ്ടി വന്നാല്‍ ആനുപാതികമായി കൂലി വര്‍ദ്ധിപ്പിക്കാമെന്നായിരുന്നു കരാര്‍.

നാലു കോടി രൂപ അഡ്വാന്‍സ് വാങ്ങി നിര്‍മ്മാണം തുടങ്ങിയ ജോലികള്‍ക്ക് വ്യവസ്ഥയനുസരിച്ച് കൂലി വര്‍ദ്ധനയിനത്തില്‍ ഒന്നേകാല്‍ കോടി രൂപ കരാറുകാരന് ലഭിച്ചു. പിന്നീട് നടന്ന ഓഡിറ്റില്‍ നിശ്ചിതസമയം കഴിഞ്ഞ് ചെയ്ത പ്രവ-ൃത്തിക്ക് അധികതുക നല്‍കേണ്ടന്നും മിനിമംവേജസ് പ്രകാരം കൂലി നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. അധികം നല്‍കിയ തുക തിരിച്ചു പിടിക്കാനും ഉത്തരവില്‍ പറയുന്നു.

തുടര്‍ന്ന് കരാറുകാരന്‍ കോടതിയെ സമീപിച്ചു. കൊടുത്ത തുക നിലനിര്‍ത്തിക്കൊണ്ട് 15 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. കരാറുകാരന് ഇത് സാധിച്ചില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും യീന്തസാമഗ്രികള്‍ ഡാം പരിസരത്ത് നിന്ന് മാറ്റാതിരിക്കാനും ബോര്‍ഡ് കരാറുകാരനോട് ആവശ്യപ്പെട്ടു. ഇതിനെതിരെ കരാറുകാരന്‍ ഹൈക്കോടതിയില്‍ പോയി അനുകൂല ഉത്തരവ് സമ്പാദിച്ചു. ഇപ്പോള്‍ സര്‍ക്കാരും വൈദ്യുതിബോര്‍ഡും ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

വയനാട്ടിലെ പടിഞ്ഞാറെത്തറ ഡാമില്‍ നിന്നും വെള്ളം ടണല്‍ വഴി കോഴിക്കോട് ജില്ലയിലെ കക്കയം ഡാമില്‍ എത്തിക്കുന്നതാണ് കുറ്റ്യാടി ഓഗ്മെന്റേഷന്‍ പദ്ധതി. 25 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളാണ് കക്കയം പൗവര്‍ഹൗസിലുള്ളത്. കക്കയം ഡാമില്‍ നിന്ന് നിലവില്‍ ലഭിക്കുന്ന വെള്ളം കൊണ്ട് ആറു മാസം മാത്രമേ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാവൂ.

എഗ്രിമെന്റ് സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ വര്‍ഷം തോറും 75 കോടി രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. പടിഞ്ഞാറെത്തറയില്‍ നിന്ന് വെള്ളമെത്തുന്നതോടെ മുഴുവന്‍ സമയവും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുമെന്നും ബോര്‍ഡ് കരുതിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X