Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ നമ്പറുകള്‍ ഏഴക്കമാക്കും

തിരുവനന്തപുരം: കേരളത്തില്‍ ടെലികോം നമ്പറുകള്‍ ഏഴക്കമാക്കുമെന്ന് ടെലികോം കേരളാ സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ എസ്.എം. തോമസ് പറഞ്ഞു. നിലവിലുള്ള ഫേണ്‍ നമ്പറുകളില്‍ ആദ്യം ഒരക്കം പുതുതായി ചേര്‍ത്താണ് നമ്പറുകള്‍ ഏഴക്കമാക്കുന്നത്.

മറ്റു ജില്ലകളുമായി ഡയറക്ട് ഡയലിംഗ് സൗകര്യം ലഭ്യമാകുന്നതിനാണ് നമ്പറുകള്‍ ഏഴക്കങ്ങളാക്കുന്നത്. ഡയലിംഗ് നമ്പറുകള്‍ ഉപയോഗിക്കാതെ ബന്ധപ്പെടാമെന്നതാണ് ഏഴക്കങ്ങള്‍ ആക്കുന്നത് കൊണ്ടുണ്ടാകുന്ന നേട്ടം.

മൂന്ന് മാസത്തിനുള്ളില്‍ തലസ്ഥാനത്ത് ടെലിഫോണുകള്‍ക്ക് ഇന്റര്‍നെറ്റ് ബില്ലിംഗ് സൗകര്യം ഏര്‍പ്പെടുത്തും. ഇതിനു പുറമെ ബാര്‍കോഡിംഗ് സമ്പ്രദായവും ബില്ലടക്കുന്നതിനായി ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള ടെലികോം ദിനം വിപുലമായ പരിപാടികളോടെ ബുധനാഴ്ച സംസ്ഥാനവ്യാപകമായി ആചരിക്കും. ഇന്റര്‍നാഷണല്‍ ടെലികോം യൂണിയന്റെ സമാപന ദിവസമാണ് ആഗോള ടെലികോം ദിനമായി ആചരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+