എസ്.എസ്എല്‍.സി വിജയശതമാനം വര്‍ദ്ധിച്ചു
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇക്കുറി വിജയശതമാനം കൂടി. പരീക്ഷയെഴുതിയവരില്‍ 56.18 ശതമാനം പേരാണ് ഈ വര്‍ഷത്തെ പരീക്ഷയില്‍ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം 53.9 ആയിരുന്നു വിജയശതമാനം.
20,212 വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റിംഗ്ഷന്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1427 വിദ്യാര്‍ത്ഥികള്‍ കൂടൂതലാണിത്. 58,276 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ് ക്ലാസ്സും 46,594 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസ്സും കൂടൂതലായി ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ 25 മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാനാണ് ചൊവാഴ്ച രാവിലെ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഈ വര്‍ഷം 4,50,676 വിദ്യാര്‍ത്ഥികള്‍ രജിസ്റര്‍ ചെയ്തങ്കിലും 4,48,364 പേരാണ് പരീക്ഷയെഴുതിയത്. പരീക്ഷാഫലം 27നു തന്നെ പ്രസിദ്ധീകരിക്കും.












Click it and Unblock the Notifications