വിദേശ ഇന്ത്യാക്കാര്‍ക്കായി വീട് വായ്പാ പദ്ധതി
ദുബായ്: സര്‍ക്കാര്‍ ഉടമസ്ഥതയിലെ ഹഡ്കോ വിദേശ ഇന്ത്യക്കാര്‍ക്കാര്‍ക്കായി ഒരു വ്യക്തിഗത വീട് വായ്പാ പദ്ധതി അവതരിപ്പിച്ചു. ആകര്‍ഷകമായ നിരക്കുകളും മറ്റു പല നേട്ടങ്ങളും ഈ പദ്ധതിക്കുണ്ട്.
പതിമൂന്ന് ശതമാനമായിരിക്കും ഈ പദ്ധതി പ്രകാരമുള്ള പലിശ എന്ന് ഹഡ്കോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി സുരേഷ് പറഞ്ഞു. മറ്റ് സ്ഥാപനങ്ങള്‍ പിന്തുടരുന്ന വാര്‍ഷിക വായ്പാ പലിശാ രീതിയില്‍ നിന്ന് വ്യത്യസ്ഥമായി മാസം തോറുമായിരിക്കും പലിശ കണക്കാക്കുക.
അന്‍പത് ലക്ഷം രൂപയോ വസ്തുവിന്റെ 85 ശതമാനമോ ഏതാണോ കുറവ് അത്രയും തുകയാണ് വായ്പയായി ലഭിക്കുക. വായ്പ പത്തു വര്‍ഷത്തില്‍ തിരിച്ചടച്ചാല്‍ മതി. വായ്പാ തുക വീട് പണിയുന്നതിനോ അല്ലെങ്കില്‍ ഫ്ലാറ്റ് വാങ്ങുന്നതിനോ ഉപയോഗിക്കാവുന്നതാണ്.
വിദേശത്ത് സ്ഥിര വരുമാനമുള്ളവരേയും വിദേശത്ത് ഒരു വര്‍ഷത്തിലേറെയായി താമസിക്കുന്നവരേയും വിദേശത്ത് ഡെപ്യൂട്ടേഷനില്‍ പോകുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരേയുമാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് സുരേഷ് പറഞ്ഞു. ഗള്‍ഫിലുള്ള വിദേശ ഇന്ത്യാക്കാരില്‍ നിന്ന് 250 കോടി രൂപയുടെ ബിസിനസ്സ് ഹഡ്കോ പ്രതീക്ഷിക്കുന്നു എന്ന് സുരേഷ് അറിയിച്ചു.


Click it and Unblock the Notifications