സി.പി.എം. സോണിയയോട് നന്ദിപറയുക
സി.പി.എം. സോണിയയോട് നന്ദിപറയുക
ലീഗിന്റെ പ്രതിച്ഛായ
ലീഗിലെ ഒരു വിഭാഗം എന്തുകൊണ്ടാണ് യു.ഡി.എഫ് വിടുന്നതിനെക്കുറിച്ച് ആലോചിച്ചത്? കോണ്‍ഗ്രസ്സിനുളളിലെ പ്രശ്നങ്ങള്‍ അല്ലാതെ മറ്റ് പ്രത്യക്ഷകാരണങ്ങള്‍ ഒന്നും തന്നെ അവര്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല. ചൂഴ്ന്നിറങ്ങിച്ചെല്ലുമ്പോള്‍ നമായ അധികാരമോഹം മാത്രമായിരുന്നു അതിന്റെ പിന്നില്‍ എന്നു തെളിയുന്നു. സി. പി.എമ്മുമായുളള വിലപേശലില്‍ ലീഗ് മുപ്പത് നിയമസഭാസീറ്റുകളും ആറ് മന്ത്രി സ്ഥാനങ്ങളും ചോദിച്ചു എന്ന് നാട്ടില്‍ പടരുന്ന വാര്‍ത്തയും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇത് ലീഗിന്റെ പാരമ്പര്യമല്ല. ഒരിക്കലും അധികാരത്തിനു വേണ്ടി നിലപാടുകളെ തളളിപ്പറഞ്ഞിട്ടുളളവരല്ല. നെറിയുളള പാര്‍ട്ടി എന്ന് എതിരാളികളെ കൊണ്ട് പോലും പറയിച്ചിുണ്ട്. അത്തരമൊരു പാര്‍ട്ടി വ്യക്തമായ രാഷ്ട്രീയ, സാമുദായികാരണങ്ങള്‍ ഇല്ലാതെ ദശബ്ദങ്ങളായി ഒപ്പം നില്‍ക്കുന്ന ഒരു മുന്നണിയില്‍ നിന്ന് വേറിട്ടുപോകുന്നതിനെപ്പറ്റി എന്തുകൊണ്ട് ചിന്തിക്കുന്നു എന്ന ചോദ്യം അവരുടെ നേരെ നീണ്ടു ചെന്നിരുന്നു. യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന് ശിഹാിബ് തങ്ങള്‍ പ്രഖ്യാപിച്ചതോടെ, അസുഖകരമായ അത്തരം സംശയങ്ങളുടെ നിഴലുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ലീഗിനും സാധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications