ശ്രീലങ്ക: എല്‍.ടി.ടി.ഇക്ക് തിരിച്ചടി
കൊളംബോ: ശ്രീലങ്കന്‍ വ്യോമസേന നടത്തിയ മുന്നേറ്റത്തില്‍ എല്‍.ടി.ടി.ഇയുടെ 400-ഓളം പേര് നഷ്ടപ്പെട്ടതോടെ കഴിഞ്ഞ നാലു ദിവസമായി തുടരുന്ന ജാഫ്നയ്ക്കുവേണ്ടിയുള്ള പോരാട്ടം പുതിയ വഴിത്തിരിവിലെത്തി. നാഗര്കിവില്, അമ്പാന്‍, കോവിലകണ്ടി, കൊലോല്ബുതുറായ് എന്നിവിടങ്ങളിലാണ് എല്‍.ടി.ടി.ഇക്ക് തിരിച്ചടി നേരിട്ടത്.
പോരാട്ടത്തില്‍ 15 പുലികളും മുന്ന് പട്ടാളക്കാരും കൊല്ലപ്പെട്ടു. അഞ്ച് പട്ടാളക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗതാഗതസംവിധാനവും ചികിത്സാ സൗകര്യങ്ങളും നഷ്ടപ്പെട്ടതോടെ പരിക്കേറ്റ നൂറോളം പുലികളെ എല്‍.ടി.ടി.ഇ ഉപേക്ഷിച്ചിരിക്കുകയാണെന്ന് എല്‍.ടി.ടി.ഇ. റേഡിയോ റിപ്പോര്‍ട്ട് ചെയ്തതായി സൈനികവക്താവ് അവകാശപ്പെട്ടു. എല്‍.ടി.ടി.ഇ. ഏജന്റുമാര്‍ റിക്രൂട്ടു ചെയ്ത പുതിയ പട്ടാളക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുക്കാന്‍ പുലികള്‍ പാടുപെടുകയാണെന്നും സൈന്യം അവകാശപ്പെട്ടു.
അതേസമയം സൈന്യത്തിനാവശ്യമായ ആയുധങ്ങളും മറ്റു സാധനങ്ങളും കടല്മാര്ഗത്തിലൂടെയും വ്യോമമാര്‍ഗത്തിലൂടെയും എത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജാഫ്നയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നതിന് കമ്മീഷണര്‍ ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച പൂനേറിയില് നിന്ന് ഗുരുനാഗര് പ്രദേശത്തേക്ക് പുലികള്‍ ശക്തമായ ആര്‍ട്ടിലറി ഫയറിംഗ് നടത്തിയെങ്കിലും സൈന്യം ശക്തമായി മുന്നേറിയെന്ന് സൈന്യത്തിന്റെ വക്താവ് അറിയിച്ചു. പുലികളുടെ ആക്രമണത്തില്‍ ആറ് സിവിലിയന്മാര് മരിക്കുകയും മറ്റു 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications