Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാന്‍ വീണ്ടും ആണവപരീക്ഷണത്തിനൊരുങ്ങുന്നു?

ന്യൂദില്ലി: പാക്കിസ്ഥാന്‍ വീണ്ടും ആണവപരീക്ഷണം നടത്തിയേക്കും. ചാഗായിലാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ഏഴാമത്തെ ആണവപരീക്ഷണം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതെന്ന് പാക്കിസ്ഥാന്‍ ഒബ്സര്‍വര്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. യുറേനിയത്തിനു പകരം പ്ലൂട്ടോണിയമായിരിക്കും പുതിയ പരീക്ഷണത്തില്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുക.

അടുത്തുതന്നെ ഇന്ത്യ പൊഖ്റാനില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചേക്കുമെന്ന ഊഹാപോഹമാണ് ഒരുക്കങ്ങള്‍ക്ക് അടിസ്ഥാനമെന്ന് പത്രം പറഞ്ഞു. ലോകരാജ്യങ്ങളുടെ വിമര്‍ശനത്തെ നേരിടാന്‍ പരീക്ഷണത്തിനുശേഷം പാക്കിസ്ഥാന്‍ ആണവപരീക്ഷണ നിരോധന ഉടമ്പടി (സി.ടി.ബി.ടി) യില്‍ ഒപ്പിടുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഒരുക്കങ്ങളുടെ ചിത്രങ്ങള്‍ ചില ചാര ഉപഗ്രഹങ്ങള്‍ എടുത്തിട്ടുണ്ടെന്നും പത്രം അവകാശപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് അമേരിക്കന്‍ സൊസൈറ്റി ഇന്‍ഫര്‍മേഷന്‍ കൗണ്‍സിലിന് ഇത്തരം ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചിത്രങ്ങള്‍ ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റിന്റെ പക്കലും എത്തിയിട്ടുണ്ടെന്ന് പത്രം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+