ബോംബൈ ഓഹരി സൂചിക 4 പോയിന്റ് കൂടി desktop/Mobile
മുംബൈ: ബോംബൈ ഓഹരി സൂചിക ബുധനാഴ്ച 4234.23 ല്‍ അവസാനിച്ചു. ഇത് ചൊവാഴ്ചത്തേതിലും 4.10 പോയിന്റ് (0. 1 ശതമാനം) കൂടുതലാണ്. ചൊവാഴ്ച 4230. 13 ലാണ് അവസാനിച്ചത്. ബുധനാഴ്ച പ്രധാനപ്പെട്ട ഓഹരികള്‍ക്ക് രാവിലെ കിട്ടിയ നേട്ടങ്ങള്‍ വിപണി അവസാനിച്ചപ്പൊഴേക്കും കുറഞ്ഞു. ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പുനരാരംഭിക്കുന്നു എന്ന സ്ഥിരീകരിക്കാത്ത ശ്രുതികള്‍ പെട്ടെന്നുള്ള വിറ്റഴിക്കലില്‍ കലാശിച്ചു.

ബുധനാഴ്ച നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1313.35 ലാണ് അവസാനിച്ചത്. ഇത് ചൊവാഴ്ച ത്തേതിലും 6.50 പോയിന്റ് (0. 72 ശതമാനം) കൂടുതലാണ്. ചൊവാഴ്ച 1308. 55 ലായിരുന്നു അവസാനിച്ചത്. ഓഹരികള്‍ ഈടു വച്ച് ലഭിക്കുന്ന വായ്പയ്ക്ക് പരിധി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഒരു പാനലിനെ നിയോഗിക്കും എന്ന വാര്‍ത്തയും വില്‍പനയ്ക്കുള്ള ആക്കം കൂട്ടിയെന്ന് വ്യാപാരികള്‍ പറഞ്ഞു.












Click it and Unblock the Notifications