ആന്ധ്രയില്‍ നക്സലൈറ്റുകള്‍ പോലീസുകാരെ വധിച്ചു
ഹൈദരാബാദ്: നിസാമാബാദ് ജില്ലയില്‍ ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെ മൂന്ന് പോലീസുകാരെ നിരോധിക്കപ്പെട്ട പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് ചൊവാഴ്ച രാത്രി ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി.
എ എസ് ഐ ഗഫൂറിന്റെ നേതൃത്വത്തില്‍ റോന്തു ചുറ്റുകയായിരുന്ന നാലംഗ പോലീസ് സംഘത്തെ നക്സലൈറ്റുകള്‍ ദാസ്നഗര്‍ പട്ടണത്തില്‍ വെച്ച് ആക്രമിക്കുകയാണ് ഉണ്ടായത് എന്ന് പോലീസ് പറഞ്ഞു. ഗഫൂറും ഹോം ഗാര്‍ഡ് ഗംഗാധറും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹോസ്പിറ്റലില്‍ കൊണ്ടു പോകും വഴിയാണ് ഒരു കോണ്‍സ്റ്റബിള്‍ മരിച്ചത്. മറ്റൊരു കോണ്‍സ്റ്റബിള്‍ ഓടി രക്ഷപ്പെട്ടു.












Click it and Unblock the Notifications