Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവരസാങ്കേതികതാ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

ന്യൂദില്ലി: വിവരസാങ്കേതികതാ ബില്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബില്‍ 2000) രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേന നടത്തുന്ന കൈമാറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാനുദ്ദേശിച്ചുള്ള ബില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി പ്രമോദ് മഹാജനാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്.

ബില്‍ ചൊവാഴ്ച ലോക്സഭ അംഗീകരിച്ചിരുന്നു. ബില്‍ നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് രേഖകളുടെ ഇലക്ട്രോണിക വിനിമയം നടത്താനാകും. വിവരസാങ്കേതിക യുഗം എന്ന് പേരുകേട്ട 21-ാം നൂറ്റാണ്ടില്‍ ഡിജിറ്റല്‍ രേഖകള്‍ക്ക് നിയമസാധുത നല്‍കേണ്ടത് അനിവാര്യമാണെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് മഹാജന്‍ പറഞ്ഞു.

ഇലക്ട്രോണിക വിനിമയം തുടര്‍ച്ചയായി നിരീക്ഷിക്കാനുള്ള സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ടെന്ന് ബില്ലിന്മേല്‍ ചര്‍ച്ച ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് എ.ആര്‍. കിദ്വായ് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+