മാനിസാന റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നടപ്പിലാക്കും
ന്യൂദില്ലി: പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും ശമ്പളപരിഷ്കരണം സംബന്ധിച്ച മാനിസാന ശമ്പളപരിഷ്കരണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയാല്‍ എത്രയും പെട്ടെന്ന് അത് നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ ശമ്പള പരിഷ്കരണ ബോര്‍ഡിന് കൂടുതല്‍ സമയം വേണമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി മുനിലാല്‍ ലോക്സഭയെ അറിയിച്ചു. ആറു വര്‍ഷം മുമ്പ് 94 സെപ്റ്റംബറിലാണ് ബോര്‍ഡ് രൂപീകരിച്ചത്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡിന് സമയപരിധിയൊന്നും നല്‍കിയിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. പലപ്പോഴായി ബോര്‍ഡിന് സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. അതില്‍ അവസാനത്തേത് മാര്‍ച്ച് 31 വരെയായിരുന്നു, മന്ത്രി പറഞ്ഞു.












Click it and Unblock the Notifications