Get Updates
Get notified of breaking news, exclusive insights, and must-see stories!

ധാന്യവില കുറയ്ക്കാനുള്ള ആവശ്യം പ്രധാനമന്ത്രി നിരാകരിച്ചു

ദില്ലി: ധാന്യങ്ങളുടേയും വളത്തിന്റേയും പെട്രോളിയം ഉല്‍പന്നങ്ങളുടേയും വില വര്‍ദ്ധിപ്പിച്ചത് കുറയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം പ്രധാനമന്ത്രി വാജ്പേയി ചൊവാഴ്ച തള്ളിക്കളഞ്ഞു. രാജ്യം നേരിടുന്ന പ്രശ്നങ്ങളായ തൊഴിലില്ലായ്മക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും ശ്വാശ്വത പരിഹാരം കാണുന്നതിന് പകരം അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

സര്‍ക്കാര്‍ ഇപ്പോള്‍ ആവീഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ സാമൂഹിക ഉന്നമനത്തിനും ഗ്രാമീണ മേഖലയുടെ വികസനത്തിനും സഹായിക്കുന്നതാണെന്ന് പ്രധാനമന്ത്രി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. വില വര്‍ദ്ധനവ് രാഷ്ട്രീയവത്കരിക്കുന്നത് സര്‍ക്കാരിന് പുതിയ സാങ്കേതിക വിദ്യകള്‍ തുറന്നു തരുന്ന അവസരങ്ങള്‍ മുതലാക്കുന്നതിന് തടസ്സമാവും എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചൊവാഴ്ച രാവിലെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തിനുള്ള മറുപടിയായി ആണ് പ്രധാനമന്ത്രിയുടെ കത്ത്. ദീര്‍ഘകാല വികസനം ലക്ഷ്യമാക്കുന്നതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും പണപ്പെരുപ്പം നിയന്ത്രിക്കുന്നതും ആയിരിക്കും സര്‍ക്കാരിന്റെ നയങ്ങള്‍ എന്ന് വാജ്പേയി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+