സ്വകാര്യ ബസ് പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു
കൊല്ലം: നിയന്ത്രണം വിട്ട സ്വകാര്യബസ് പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. അഞ്ചാലുംമൂട് ആറാട്ടുകുളങ്ങര രശ്മി തിയേറ്ററിന് മുന്‍പില്‍ ബുധനാഴ്ച രാവിലെ 10.30-നായിരുന്നു അപകടം.
വഴിയാത്രക്കാരായ കടവൂര്‍ നീരാവില്‍ വയലിന്‍കര വീട്ടില്‍ ഗോവിന്ദന്‍ (നീലകണ്ഠന്‍ മൂപ്പര്‍ - 65), കടവൂര്‍ പരപ്പത്ത് തെക്കതില്‍ വീട്ടില്‍ ശോഭന (34), പെരിനാട് ചിറ്റഴികത്ത് വീട്ടില്‍ ഷീജ (9) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് 20 പേരെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications