ഇടിമിന്നലേറ്റ് മൂന്നു പേര്‍ മരിച്ചു
കാഞ്ഞങ്ങാട്: ഇടിമിന്നലേറ്റ് ഒരു വീട്ടിലെ രണ്ടുകുട്ടികളുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.
ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാടിനടുത്ത് വേലേശ്വരത്തും ഒരു കിലോമീറ്റര്‍ അകലെ രാമഗിരിയിലാണ് മിന്നല്‍ ദുരന്തം വിതച്ചത്. രാമഗിരിയിലെ ഹരിദാസന്റെ മക്കളായ അജിത (11), അജിത് (9) എന്നിവരും വേലേശ്വരം അള്ളന്‍ കോട്ടെ ബാലകൃഷ്ണന്‍ (42) എന്നയാളുമാണ് മരിച്ചത്. സംഭവസ്ഥലത്തു വെച്ചുതന്നെയായിരുന്നു മൂന്നു പേരും മരിച്ചത്.
ഹരിദാസനെയും (40) വേലേശ്വരത്തെ ഭാസ്കരന്റെ ഭാര്യ രാധാമണിയേയും പരിക്കുകളോടെ കാഞ്ഞങ്ങാടെ സ്വകാര്യ ആശുപീതിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പെയ്ത കനത്ത മഴയോടൊപ്പമാണ് ശക്തമായ ഇടിമിന്നലുണ്ടായത്.












Click it and Unblock the Notifications