Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ്സ് റാലി കരുണാകരവിഭാഗം ബഹിഷ്കരിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മേയ് 29-ന് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്ന ദേശരക്ഷാറാലി ബഹിഷ്കരിക്കാന്‍ കരുണാകരവിഭാഗം തീരുമാനിച്ചു.

ഇതിന് ബദലായി ജൂണ്‍ രണ്ടാം തീയതി തൃശൂരില്‍ മറ്റൊരു റാലി സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്നാം ഗ്രൂപ്പിന്റെ കരുത്തനായ വക്താവാണ് ഇപ്പോഴത്തെ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.സി. വേണുഗോപാല്‍ എം.എല്‍.എ. വേണുഗോപാലിനെ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് കരുണാകരന്‍ ഗ്രൂപ്പ് ഇപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നത്.

നേരത്തെ യു.ഡി.എഫില്‍ നേതൃമാറ്റം ആവശ്യമാണെന്ന കരുണാകരന്റെ പ്രസ്താവനയ്ക്കെതിരെ മൂന്നാം ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനും പരസ്യമായി രംഗത്ത് വന്നിരിന്നു. എ.കെ ആന്റണിയും ആന്റണി ഗ്രൂപ്പുകാരും മൗനം പാലിച്ച സന്ദര്‍ഭത്തിലാണ് ഇതെന്നത് ശ്രദ്ധേയമാണ്.

കരുണാകരന്റെ മകന്‍ മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് കരുണാകരന്‍ നേതൃമാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചതെന്ന് കരുതുന്നു. കരുണാകര വിഭാഗത്തിലെ ഒരു കെ.പി.സി.സി ജനറല്‍ സെക്രട്ടറിപോലും നേതൃമാറ്റ പ്രശ്നത്തില്‍ കരുണാകരനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ അദ്ദേഹത്തെ ന്യായീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+