യാത്രാ രേഖകളില്ലാത്തതിന് വിദേശികളെ ശിക്ഷിച്ചു
തിരുവനന്തപുരം: മതിയായ യാത്രാ രേഖകളൊന്നുമില്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് പതിനഞ്ച് വിദേശികളെ ഒരു മാസം തടവിന് ശിക്ഷിച്ചു. പക്ഷെ ഈ കേസുമായി ബന്ധപ്പെട്ട് ഇവര്‍ തടവിലായിരുന്നതിനാല്‍ ശിക്ഷ എട്ട് ദിവസമായി ഇളവ് ചെയ്തു കൊണ്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശശിധരന്‍ വിധി പ്രഖ്യാപിച്ചു.
ഇരുപത് വയസ്സിനടുത്ത് പ്രായം വരുന്ന എട്ട് പെണ്‍കുട്ടികളുടേയും ഏഴ് ആണ്‍കുട്ടികളുടേയും സ്വദേശം അറിയാന്‍ പറ്റാത്തത് ഇവരെ തിരിച്ചയക്കുന്നതിന് തടസ്സമാവുന്നു. തായ്വാന്‍ സ്വദേശികളാണ് തങ്ങളെന്ന് ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ കേരള യൂണിവേഴ്സിറ്റിയിലെ ഒരു ചൈനീസ് അദ്ധ്യാപകന്‍ മുഖേന ഇവരുടെ പക്കല്‍ നിന്ന് വിവരം ശേഖരിക്കാന്‍ പോലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു.
1999 നവംബര്‍ 12 നാണ് ഇവരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള അധികാരികള്‍ പോലീസിന് കൈമാറിയത്. ബംഗ്ലാദേശില്‍ നിന്നാണ് കേരളത്തിലെത്തിയത് എന്നിവര്‍ പറഞ്ഞു. പെണ്‍കുട്ടികളെ വനിതാ കമ്മീഷന്റെ ഒരു സ്ഥാപനത്തിലും ആണ്‍കുട്ടികളെ ഒരു പോലീസ് സ്റേഷനിലും ആണ് താമസിപ്പിച്ചിരുന്നത്.












Click it and Unblock the Notifications