Get Updates
Get notified of breaking news, exclusive insights, and must-see stories!

യു.ഡി.എഫ് നേതൃ മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ശങ്കരനാരായണന്‍

തിരുവനന്തപുരം: യു.ഡി.എഫില്‍ നേതൃമാറ്റത്തെക്കുറിച്ച് ഒരു ആലോചനയും ഉണ്ടായിട്ടില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ശങ്കരനാരായണന്‍. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിന് ശേഷം നേതാവിനെ തെരഞ്ഞെടുക്കുന്നത് കോണ്‍ീഗസ് നിയമസഭാകക്ഷിയാണ്. ഭൂരിപക്ഷം എം.എല്‍.എ മാരുടെ പിന്തുണയുളള വ്യക്തിയാണ് നിയമസഭാ കക്ഷിനേതാവാകുന്നത് , അദ്ദേഹം പറഞ്ഞു.

ബി.ജെ.പി പിന്തുണക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയേയും കേരളത്തില്‍ കോണ്‍ഗ്രസ് പിന്തുണക്കില്ലെന്നും, മുമ്പ് ബി.ജെ.പിയുമായി കോണ്‍ഗ്രസ് ഒരു തരത്തിലുമുള്ള കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എതിര്‍പ്പുകളെ അവഗണിച്ച് സി.പി.എം ജനകീയ പോലീസ് പദ്ധതി നടപ്പാക്കിയാല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്ന് 24 മണിക്കുറിനകം അത് പിരിച്ച് വിടും. എല്ലാ പോലീസുദ്യോഗസ്ഥരേയും നിയന്ത്രിക്കാന്‍ സി.പി.എമ്മിന് കഴിയാത്തതുകൊണ്ടാണ് ജനകീയ പോലീസ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. സി.പി.എമ്മിന് സ്വത്ത് സമ്പാദിക്കാനായി എന്നതിലപ്പുറം ഇടതു ഭരണം കൊണ്ട് ഒരു നേട്ടവും കേരളത്തിനുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+