Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ വംശജര്‍ക്ക് ഇരട്ട പൗരത്വം പരിഗണനയില്‍

ദില്ലി: ഇന്ത്യന്‍ വംശജര്‍ക്ക് ഇരട്ട പൗരത്വം നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് ലോക്സഭയെ അറിയിച്ചു. ഇന്ത്യന്‍ വംശജരാണെന്നുള്ള കാര്‍ഡ് ലഭിക്കുന്നതിന് നല്‍കേണ്ടി വരുന്ന കനത്ത ഫീസ് മുതലായ മറ്റു പ്രശ്നങ്ങളും സര്‍ക്കാര്‍ പഠിച്ചു കൊണ്ടിരിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു.

പുതിയ നയം രൂപീകരിക്കുന്നതിന് മുന്‍പ് ഇരട്ട പൗരത്വം അനുവദിക്കുന്നതിലുള്ള വിവിധ വശങ്ങള്‍ പരിശോധിക്കണമെന്ന് ജസ്വന്ത് അറിയിച്ചു. വിദേശ ഇന്ത്യാക്കാരുടേയും ഇന്ത്യന്‍ വംശജരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിദേശകാര്യ വകുപ്പില്‍ ഒരു അഡീഷണല്‍ സെക്രട്ടി റാങ്കിലുള്ള ഓഫീസര്‍ ചാരജ്ജെടുത്തു കഴിഞ്ഞു എന്ന് മന്ത്രി പറഞ്ഞു.

വിദേശ ഇന്ത്യാക്കാരുമായും ഇന്ത്യന്‍ വംശജരുമായും ഉള്ള ബന്ധം വളര്‍ത്തുന്നതിനും ഈ പുതിയ വകുപ്പ് നയം രൂപീകരിക്കും എന്ന് ജസ്വന്ത് അറിയിച്ചു. നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ വികസനത്തിന് വിദേശ ഇന്ത്യാക്കാരുടെ സഹകരണം തേടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+