കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ.പി.എസ്. ഗില്‍ ശ്രീലങ്കയിലെ സുരക്ഷാ ഉപദേശകന്‍

  • By Super
Google Oneindia Malayalam News

ന്യൂദില്ലി: ഇന്ത്യയിലെ മുന്‍ പോലീസ് ഓഫീസറായ കെ.പി.എസ്. ഗില്‍ സുരക്ഷാകാര്യങ്ങളില്‍ ശ്രീലങ്കയുടെ ഉപദേശകനാകും. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഗില്‍ പഞ്ചാബിലെ തീവ്രവാദം ഇല്ലാതാക്കാന്‍ പ്രധാനപങ്കു വഹിച്ചിട്ടുണ്ട്.

രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കൊളംബോയിലേക്ക് പുറപ്പെടുമെന്ന് ഗില്‍ അറിയിച്ചു. ശ്രീലങ്കയിലെയും പഞ്ചാബിലെയും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും അന്തരം കാണുന്നുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

ശ്രീലങ്കയുടെ വടക്കുകിഴക്ക് ഭാഗത്ത് കുറെ ദിവസമായി ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇയും തമ്മില്‍ രൂക്ഷ പോരാട്ടം നടക്കുകയാണ്. മുമ്പ് തലസ്ഥാനമായ കൊളംബോയിലും എല്‍.ടി.ടി.ഇ. ആക്രമണം അഴിച്ചു വിട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ നടന്ന വധശ്രമത്തില്‍ നിന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ ചന്ദ്രികയുടെ വലതു കണ്ണ് നഷ്ടപ്പെടുകയും 20 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

വി.ഐ.പികളുടെ സുരക്ഷകാര്യങ്ങളിലായിരിക്കും ശ്രീലങ്കാ സര്‍ക്കാര്‍ ഗില്ലിന്റെ ഉപദേശം തേടുകയെന്ന് കരുതുന്നു. ശ്രീലങ്കാ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നതിനുമുമ്പ് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗുമായി ഗില്‍ ചര്‍ച്ച നടത്തിയെന്ന് അറിയുന്നു. വടക്കന്‍ ജാഫ്നയില്‍ എല്‍.ടി.ടി.ഇ. നടത്തിയ മുന്നേറ്റം നേരിടാന്‍ സൈനികസഹായമൊഴിച്ചുള്ള എന്തു സഹായത്തിനും സന്നദ്ധമാണെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നതാണ്.

എന്നാല്‍ ഗില്ലിന്റെ നിയമനം ഗില്ലും ശ്രീലങ്കാസര്‍ക്കാരും തമ്മിലുള്ള സ്വകാര്യ ബന്ധമാണെന്നാണ് സൈനികവക്താവ് അറിയിച്ചത്. ശക്തമായ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതിനായി ഗില്ലിനെ സമീപിച്ചത് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കാഡിഗ്മാറായിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെയും ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുടെയും സമ്മതം കാഡിഗ്മാറിനുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X