കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിലാരി ക്ലിന്റണെ സെനറ്റ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു

  • By Staff
Google Oneindia Malayalam News

Hillary Clintonന്യൂയോര്‍ക്ക്: യു.എസ്. സെനറ്റിലേക്ക് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെമാക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി അമേരിക്കന്‍ പ്രഥമ വനിത ഹിലാരി ക്ലിന്റണെ നാമനിര്‍ദ്ദേശം ചെയ്തു. ഇവിടെ നടന്ന ഡെമോക്രാറ്റുകളുടെ സ്റേറ്റ് കണ്‍വെന്‍ഷനാണ് ഹിലാരിയുടെ പേര് അംഗീകരിച്ചതെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ടു ചെയ്തു.

സെനറ്റംഗമായ ചാള്‍സ് ഷൂമറാണ് ഹിലാരിയുടെ പേര് നിര്‍ദേശിച്ചത്. ചാള്‍സ് റേഞ്ചല്‍, നിതാ ലോവി എന്നിവര്‍ പിന്താങ്ങി. ക്ലിന്റണ്‍ സെനറ്റിലേക്ക് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നിതാ ലോവി നേരത്തേതന്നെ പിന്മാറുകയായിരുന്നു. ഇതോടെ പൊതുസഭയിലേക്ക് ഐകകണ്ഠ്യേന നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ അമേരിക്കന്‍ പ്രഥമവനിതയായി ഹിലാരി ക്ലിന്റണ്‍.

ഡെമോക്രാറ്റുകളുടെ പ്രൈമറിയില്‍ ഹിലാരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത നേരത്തെ തെളിഞ്ഞിരുന്നു. സെനറ്റിലേക്ക് മത്സരിക്കണമെന്നാഗ്രഹമുള്ള മറ്റു രണ്ടു പേര്‍ക്ക് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പ്രതിനിധികളുടെ 15 ശതമാനം വോട്ട് കിട്ടാത്തതാണ് ഇതിനു കാരണം.

അതേ സമയം അടുത്തിടെ പുറത്തുവന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഹിലാരിക്ക് എതിര്‍ സ്ഥാനാര്‍ത്ഥി റിപ്പബ്ലിക്കന്‍ അംഗമായ ന്യൂയോര്‍ക്ക് മേയര്‍ റുഡോള്‍ഫ് ഗ്വിലിയാനില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് സൂചിപ്പിക്കുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 44 ശതമാനം ഹിലാരിയുെം 43 ശതമാനം ഗ്വിലിയാനെയും പിന്തുണച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X