സിയറ ലിയോണ്‍: വിമത നേതാവ് പിടിയില്‍
ഫ്രീടൗണ്‍: സിയറ ലിയോണിലെ വിമത നേതാവ് ഫോഡെ സാങ്കോ പിടിയില്‍. അദ്ദേഹത്തെ നനാക്കി ആര്‍മി ബാരക്കുകളിലേക്ക് കൊണ്ടുപോകുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
മെയ് എട്ടിന് തന്റെ വീട്ടില്‍ നടന്ന വെടിവെപ്പിനു ശേഷം സാങ്കോയെ ആരും കണ്ടിരുന്നില്ല. പിടിയിലായ സാങ്കോയെ ആദ്യം മുന്‍ പട്ടാള ഭരണാധികാരി ജോണി പോള്‍ കൊറോമയുടെയടുത്തേക്കാണ് കൊണ്ടുപോയത്. അതിനുശേഷം കോക്കറില്‍ ബാരക്കിലേക്ക് മാറ്റിയിരിക്കുകയാണ്. ചൊവാഴ്ചയാണ് സാങ്കോ പിടിയിലായതെന്ന് കരുതുന്നു.
അനേകം ഐക്യരാഷ്ട്രസഭാ സമാധാനസേനാംഗങ്ങളെ പിടികൂടിയത് സാങ്കോയുടെ റെവലൂഷനറി യുണൈറ്റഡ് ഫ്രണ്ട് വിമതരായിരുന്നു.












Click it and Unblock the Notifications