ബോംബൈ ഓഹരി സൂചിക 41 പോയിന്റ് കുറഞ്ഞു
മുംബൈ: ബോംബൈ ഓഹരി സൂചിക വ്യാഴാഴ്ച 4192.44ല്‍ അവസാനിച്ചു. ഇത് ബുധനാഴ്ചത്തേതിലും 41.79 പോയിന്റ് (0.99 ശതമാനം) കുറവാണ്. ബുധനാഴ്ച 4234.23 ലാണ് അവസാനിച്ചത്. മോര്‍ഗന്‍ സ്റാന്‍ലി വ്യാഴാഴ്ച രാവിലെ ഇന്ത്യയുള്‍പ്പടെയുള്ള പുതിയ വിപണികളുടെ പുതിക്കിയ സൂചികകള്‍ പ്രഖ്യാപിച്ചു. പൊതു അവധിദിനമായതിനാലും കാലാവസ്ഥ മോശമായതിനാലും വിപണിയില്‍ മാന്ദ്യം അനുഭവപ്പെട്ടു.
വ്യാഴാഴ്ച നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1296.85ലാണ് അവസാനിച്ചത്. ഇത് ബുധനാഴ്ചത്തേതിലും 14.80 പോയിന്റ് (1.13 ശതമാനം) കുറവാണ്. ബുധനാഴ്ച 1313.35 ലായിരുന്നു അവസാനിച്ചത്.
വ്യാഴാഴ്ച ബോംബെ സൂചിക 4159.90 വരെ താണെങ്കിലും പിന്നീട് മെച്ചപ്പെട്ടു. മോര്‍ഗന്‍ സ്റാന്‍ലിയുടെ ഇന്ത്യന്‍ സൂചികയ്ക്ക് (എം എസ് സി ഐ സൂചിക) പ്രതീക്ഷിച്ചിരുന്ന ആറു ശതമാനം ഇടിവിന് പകരം രണ്ടു ശതമാനം കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് നിക്ഷേപകര്‍ക്ക് ആശ്വാസമായി. വിദേശ ഫണ്ടുകളുടെ ഒരു മാനദണ്ഡമായാണ് എം എസ് സി ഐ സൂചിക കണക്കാക്കുന്നത്. ഇതില്‍ വലിയ ഇടിവ് പറ്റിയിരുന്നെങ്കില്‍ വിദേശ ഫണ്ടുകള്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചേനേ.












Click it and Unblock the Notifications