സോഫ്റ്റ്വെയര്‍ രംഗത്ത് ഇന്‍ഡോ-സ്വിസ്സ് സംയുക്ത സംരംഭം
തിരുവനന്തപുരം: സ്വിറ്റ്സര്‍ലണ്ടിലെ അട്രിക് സ്വിസ് ഗ്രൂപ്പും ഐ.ബി.എസ് ഗ്രൂപ്പും സംയുക്തമായി ഐ.ബി.എസ് സര്‍വീസ് എന്ന പുതിയ സംരംഭം ടെക്നോപാര്‍ക്കില്‍ ആരംഭിക്കും. കോടികളുടെ മുടക്കുമുതലുള്ള കമ്പനി വെള്ളിയാഴ്ച വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് ടെക്നോപാര്‍ക്ക് കാമ്പസ്സില്‍ ഉദ്ഘാടനം ചെയ്യും.
ഈ സംയുക്ത സംരംഭം വഴി 600 സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകള്‍ക്ക് ജോലി നല്‍കാനും 100 കോടിയിലധികം രൂപയുടെ വരുമാനം ഉണ്ടാക്കാനും കഴിയുമെന്ന് കമ്പനിയുടെ വക്താക്കള്‍ അറിയിച്ചു.
ഐ.ബി.എസ് ഗ്രൂപ്പ് 25 കോടിയാണ് ഇതിനായി മുതല്‍മുടക്കുക. ബാങ്കിംഗ്, സാമ്പത്തിക ഇടപാടുകള്‍ എന്നീ മേഖലകളിലായിരിക്കും കമ്പനി ആദ്യം ശ്രദ്ധിക്കുക. പിന്നീട് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി മറ്റു മേഖലകളിലേയക്കും കടക്കും.












Click it and Unblock the Notifications