Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനറാഞ്ചികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ

ന്യൂദില്ലി: നേപ്പാളിലെ കാത്മണ്ഠുവില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വിമാനം റാഞ്ചിയ അഞ്ചു പേരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സി.ബി.ഐ. ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. റാഞ്ചികള്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ ഒളിവിലിരിക്കുകയാണെന്ന് കരുതുന്നു. റാഞ്ചികളെക്കുറിച്ച് വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ സി.ബി.ഐ. രഹസ്യമായി സൂക്ഷിക്കും.

റാഞ്ചികളുടെ ചില കൂട്ടാളികള്‍ ഇന്ത്യയില്‍ തങ്ങുന്നുണ്ടെന്നും അവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കും ഇനാം ലഭിക്കുമെന്നും സി.ബി.ഐ വക്താവ് വ്യക്തമാക്കി. ഇബ്രാഹിം അക്തര്‍, സുന്നി അഹ്മദ് അക്വി, അക്തര്‍ ഇബ്രാഹിം, സൈയ്ദ് അക്തര്‍ സൈയ്ദ്, ഷക്കീം എന്നിവരാണ് റാഞ്ചികളെന്ന് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

അഞ്ചു റാഞ്ചികളും സഹായികളായ യുസഫ് അസറും അബ്ദുള്‍ റൗഫുമാണ് ഡിസംബര്‍ 24-നു നടന്ന റാഞ്ചല്‍ നാടകത്തിനു പിന്നിലെന്ന് കരുതുന്നു. ദില്ലിയിലേക്കു വരികയായിരുന്നു വിമാനം റാഞ്ചിയതിനു ശേഷം ദുബായ് കടന്ന അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറിലേക്ക് തിരിച്ചുവിടുകയായിരുന്നു. മൂന്നു പാക്കിസ്ഥാന്‍ തീവ്രവാദികളെ വിട്ടുകൊടുത്തുകൊണ്ട് ഡിസംബര്‍ 31-ന് ഇന്ത്യാസര്‍ക്കാര്‍ വിമാനയാത്രക്കാരെ മോചിപ്പിച്ചു.

പാക്കിസ്ഥാനില്‍ അഭയം തേടിയ റാഞ്ചികളെ അറസ്റു ചെയ്യുന്നതിനും ഇന്ത്യയിലേക്ക് വിചാരണക്കു കൊണ്ടുവരുന്നതിനും സി.ബി.ഐ. ഇന്റര്‍പോളിന്റെ സഹായം തേടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+